ശബരിമലയില്‍ ജോലിക്കാര്‍ക്ക് കാര്‍ഡ്
തിരുവനന്തപുരം: ശബരിമലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ശബരിമലയില്‍ സ്റാളുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ദേവസ്വം ജീവനക്കാര്‍ പ്രത്യേക യൂണിഫോം ധരിച്ചിരിക്കണം.
കെ എസ് ആര്‍ ടി സി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. കോട്ടയം, ചെങ്ങന്നൂര്‍, പത്തനംതിട്ട തുടങ്ങിയ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ അയ്യപ്പഭക്തന്മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഈ വര്‍ഷം മുതല്‍ സൗജന്യ ഭക്ഷണം നല്‍കും. ശബരിമലയിലും പരിസരത്തും പ്ലാസ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും അയ്യപ്പഭക്തര്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അപ്പാച്ചിമേട്ടിലും നീലിമലയിലും ഓരോ ഹൃദ്രോഗ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. അമൃത ഇന്‍സ്റിറ്റ്യൂട്ട് പമ്പയിലും ഒരു ഹൃദ്രോഗ ചികിത്സാ യൂണിറ്റ് തുടങ്ങുന്നുണ്ട്.
ആശുപത്രികളില്‍ അലോപ്പതിക്ക് പുറമെ ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള വഴിയില്‍ 12 ഓക്സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കും.
കുടിവെള്ളമെത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വെള്ളം അരിച്ചെടുക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. 450 പേരെ ശുചീകണ പ്രവര്‍ത്തനത്തിനായി നിയോഗിക്കും.
ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ സര്‍വീസും ലഭ്യമാണ്. കൂടുതല്‍ എസ് ടി ഡി ബൂത്തുകള്‍ ആരംഭിക്കും.












Click it and Unblock the Notifications