കയറ്റിറക്ക് തൊഴിലാളി പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വിവിധ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത കയറ്റിറക്ക് തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി.
നവംബര്‍ 10 ഞായറാഴ്ച അര്‍ധരാത്രിയാണ് പണിമുടക്ക് തുടങ്ങിയത്. 48 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.
സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ്, യു ടി യു സി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള കയറ്റിറക്ക് (കൂലിയുടെ ക്രമീകരണവും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണവും) നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
നവംബര്‍ 11 തിങ്കളാഴ്ച തൊഴിലാളി സംഘടനകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും പഞ്ചായത്ത്-താലൂക്ക് തലത്തില്‍ റാലികളും നടത്തുന്നുണ്ട്.












Click it and Unblock the Notifications