ആദിവാസികളുമായി ചര്‍ച്ചയില്ലെന്ന് മന്ത്രി
കണ്ണൂര്‍: ഇരിട്ടി ചതിരൂര്‍ നീലായി മലയില്‍ സര്‍ക്കാര്‍ വനഭൂമി പിടിച്ചെടുത്ത ആദിവാസികളുമായി ചര്‍ച്ച നടത്താന്‍ വനംമന്ത്രി കെ. സുധാകരന്‍ വിസമ്മതിച്ചു.
ചര്‍ച്ച നടത്താന്‍ മന്ത്രി ചതിരൂര്‍ നീലായി മലയിലേക്ക് വരണമെന്ന് ആദിവാസി വിമോചന മുന്നണി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം തള്ളിക്കളഞ്ഞ മന്ത്രി ആദിവാസികള്‍ പിടിച്ചെടുത്ത വനഭൂമിയില്‍ നിന്ന് വിട്ടുപോയില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടി തുടങ്ങേണ്ടിവരുമെന്ന് വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങും.
ചതിരൂര്‍ മലയില്‍ ഭൂമി കൈയേറിയ ആദിവാസികള്‍ അവിടെ വീട് കെട്ടി താമസിയ്ക്കുകയാണ്.












Click it and Unblock the Notifications