Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസര്‍ അറാഫത്ത് അന്തരിച്ചു

പാരീസ്: പാലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് അന്തരിച്ചു. അദ്ദേഹത്തിന് 75 വയസായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി അറാഫത്ത് പാരീസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അറഫാത്തിന് തലച്ചോറില്‍ രക്തസ്രാവമായിരുന്നു. നവംബര്‍ 11 വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെയായിരുന്നു അന്ത്യം.

മൃതദേഹം ഈജിപ്തിലെ കെയ്റോയിലേക്ക് കൊണ്ടുപോവും. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കു ശേഷം അറാഫത്ത് അവസാന വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ പലസ്തീനിലെ രമല്ലയില്‍ മൃതദേഹം സംസ്കരിക്കും.

ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു അറാഫത്ത്. സ്വതന്ത്ര പാലസ്തീന് വേണ്ടിയുള്ള പോരാട്ടം ഇരുപതാം നൂറ്റാണ്ട് കണ്ട അസാധാരണ ലോകനേതാക്കളില്‍ ഒരാളെന്ന സ്ഥാനം അറാഫത്തിന് നല്‍കി. ലോകം ഉറ്റുനോക്കുന്ന ഒരു പ്രവിശ്യയില്‍ താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് സ്വതന്ത്രമായ രാജ്യമെന്ന ആവശ്യത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വതന്ത്ര പാലസ്തീന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹത്തിന് സമാധാനത്തിന് വേണ്ടിയുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തു.

ഇന്ത്യയുമായി അടുത്ത ബന്ധമാണ് ബന്ധമാണ് അറാഫത്ത് പുലര്‍ത്തിയിരുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ഭരണകാലത്ത് ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന അറാഫത്തിന് പിന്നീടുണ്ടായ ഭരണമാറ്റത്തിന് ശേഷം പഴയ ബന്ധം തുടരാനായില്ല. ഈയിടെ വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് അറാഫത്തിനെ സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+