ഹൗസ് ഓഫ് കോമന്‍സില്‍ ദീപാവലി ആഘോഷിച്ചു
ലണ്ടന്‍: വിദേശഇന്ത്യാക്കാര്‍ ഇംഗ്ലണ്ടിനു നല്‍കിയ സംഭാവനകളെ സ്മരിച്ച് ലണ്ടനിലെ ഹൗസ് ഓഫ് കോമന്‍സില്‍ ദീപാവലി ആഘോഷിച്ചു.
ഫോറിന്‍ സെക്രട്ടറി ജാക്ക് സ്ട്രോയും ആഭ്യന്തരസെക്രട്ടറി ഡേവിഡ് ബ്ലങ്കറ്റും ആഘോഷങ്ങളില്‍ പങ്കെടുത്തു. ഈ അവസരത്തില്‍ നല്‍കിയ സന്ദേശത്തില്‍ ഇംഗ്ലണ്ടിലെ വിവിധ സമൂഹങ്ങള്‍ ഇപ്പോള്‍ ദീപാവലിയാഘോഷിക്കുന്നുണ്ടെന്നും പരസ്പരമുള്ള കെട്ടുറപ്പു ശക്തിപ്പെടുത്താന്‍ ഇതു സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അറിയിച്ചു.
ആഘോഷത്തോനുബന്ധിച്ച് ഹൗസ് ഓഫ് കോമന്‍സ് ഇന്ത്യന്‍ രീതിയില്‍ അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. ഇന്ത്യാക്കാര്‍ സമാധാനമാഗ്രഹിയ്ക്കുന്നവരാണെന്നും അവരുടെ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും ദീപങ്ങള്‍ കൊളുത്തിക്കൊണ്ട് ബ്ലങ്കറ്റ് അഭിപ്രായപ്പെട്ടു. വിവിധ പാര്‍ട്ടികളില്‍ പെട്ട 100ളം എം.പിമാര്‍ ആഘോഷത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications