കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇക്ക് 150 വര്‍ഷം കൂടി എണ്ണ ഉത്പാദിപ്പിക്കാം

  • By Staff
Google Oneindia Malayalam News

ദുബായ്: യു എ ഇയ്ക്ക് അടുത്ത 150 വര്‍ഷം കൂടി എണ്ണ ഉത്പാദിപ്പിക്കാനാവുമെന്ന് യു എ ഇ എണ്ണ-ധാതു വിഭവ വകുപ്പിലെ ഒരു ഉപദേശകന്‍ അറിയിച്ചു.

9800 കോടി ബാരലാണ് യു എ ഇയുടെ ഖനനം ചെയ്യാവുന്ന ഇപ്പോഴത്തെ എണ്ണസമ്പത്ത്. എണ്ണസമ്പത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് യു എ ഇ. സൗദി അറേബ്യ, ഇറാക്ക്, ഇറാന്‍ എന്നിവയാണ് ആദ്യത്തെ മൂന്ന് രാജ്യങ്ങള്‍.

വലിയ അളവില്‍ ഹൈഡ്രോ കാര്‍ബണുള്ള അടരുകളിലെത്തി ചേരാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എണ്ണ ഉത്പാദനം ഏറെ കാലം തുടരാനാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

1960ലാണ് യു എ ഇ എണ്ണ ഉത്പാദനം തുടങ്ങിയത്. 22.4 ലക്ഷം ബാരല്‍ എണ്ണയാണ് ദിവസേന യു എ ഇയില്‍ ഉത്പാദിപ്പിച്ചിരുന്നത്. ഒപെകുമായും മറ്റ് ഉത്പാദകരുമായുമുള്ള ധാരണയനുസരിച്ച് ഇപ്പോള്‍ അത് 19 ലക്ഷമായി കുറച്ചിരിക്കുകയാണ്. 26 ലക്ഷം ബാരല്‍ എണ്ണ ദിവസേന ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് യു എ ഇയ്ക്കുള്ളത്.

ഇപ്പോഴത്തെ പ്ലാന്റുകളുടെ ശേഷി കൂട്ടാനും പുതിയ റിഫൈനറികള്‍ തുടങ്ങുന്നതിനുമുള്ള പദ്ധതികള്‍ യു എ ഇ നടപ്പിലാക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X