ശ്രീലങ്ക സമാധാനത്തിലേയ്ക്ക് നീങ്ങുന്നു
കൊളംബോ: വടക്കന്‍ ശ്രീലങ്കയില്‍ സമാധാനം പുലരാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്. രണ്ട് വട്ടം തായ്ലണ്ടില്‍ വച്ച് നടത്തിയ സന്ധി സംഭാഷണങ്ങല്‍ വിജയമായിരുന്നു. ഈ ചര്‍ച്ചയില്‍ രൂപീകരിച പുനരധിവാസ സമിതി നവംബര്‍ 25 ന് ഓസ്ലൊയില്‍ യോഗം ചേരുകയാണ്.
ഇത് ശ്രീലങ്ക സമാധാനത്തിലേയ്ക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണം. ശ്രീലങ്കന്‍ -പധാനമന്ത്രി റെനില്‍ വിക്രമസിംഗെയും എല്‍.ടി.ടി.ഇ ആന്റണ്‍ ബാലസിംഗവും തമ്മില്‍ലാണ് നവംബര്‍ 25ന് ഓസ്ലോയില്‍ കൂടിക്കാഴ്-ച നടത്തുന്നത്. സന്ധി സംഭാഷണങ്ങള്‍ തുടങ്ങിയശേഷം ഇവര്‍ ഇതാദ്യമായിട്ടാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുന്നത്.
വടക്കന്‍ ശ്രീലങ്കയില്‍ ദിരിതമനുഭവിയ്ക്കുന്നവര്‍ക്ക് വിവിധ രാജ്യങ്ങല്‍ സഹായം നല്‍കാമെന്ന് ചര്‍ച്ചകളില്‍ ഉറപ്പായിട്ടുണ്ട്. സഹായമെത്തിക്കുന്ന രാജ്യങ്ങളായ യു എസ്, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
എട്ട് ലക്ഷത്തോളം തമിഴരെയാണ പുനരധിവസിപ്പിയ്ക്കേണ്ടത്. ഇവരില്‍ 64,000 പേര്‍ ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥിക്യാമ്പുകളിലാണ്.
പുനരധിവാസം സംബന്ധിച്ച് ശ്രീലങ്കന്‍ സര്‍ക്കാരും പുലികളുടെ പ്രതിനിധികളും തമ്മില്‍ നവംബര്‍ പത്ത് ഞായറാഴ്ച കൊളംബോയിലും ചര്‍ച്ച നടത്തി. തായ്ലണ്ടില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.












Click it and Unblock the Notifications