ടേബ്ലറ്റ് പിസി അടുത്ത മാസം ഇന്ത്യയില്‍
ദില്ലി: മൈക്രോസോഫ്റ്റിന്റെ പുതിയ ഉല്പന്നമായ ടേബ്ലറ്റ് പിസി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. നവമ്പര്‍ 12 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടേബ്ലറ്റ് പിസി അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ വിതരണത്തിനെത്തും. ലാപ്ടോപിന്റെയും പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുള്ള വയര്‍ലെസ് കമ്പ്യൂട്ടറാണ് ടേബ്ലറ്റ് പിസി.
ഇന്ത്യയിലെ ഏതെങ്കിലും വ്യവസായ സംരംഭകരുമായ ി കൂട്ടുചേര്‍ന്നായിരിക്കും ടേബ്ലറ്റ് പിസി ഇന്ത്യയില്‍ വിതരണം ചെയ്യുക. യുഎസിലും മറ്റ് ചില വിപണികളിലും നവമ്പര്‍ ഏഴിന് ടേബ്ലറ്റ് പിസി ഇറക്കിക്കഴിഞ്ഞു. ഇതിന് ഇന്ത്യയില്‍ വില 50, 000 രൂപയ്ക്ക് മുകളിലായിരിയ്ക്കും.












Click it and Unblock the Notifications