കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ വാഗ്ദാനങ്ങളുമായി ബില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നാല് ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് കോടികളുടെ വാഗ്ദാനങ്ങള്‍ വാരിവിതറി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. ബില്‍ ഗേറ്റ്സിന്റെ സന്ദര്‍ശനം രണ്ടാം ദിവസത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം നല്കിയ വാഗ്ദാനം ഇന്ത്യക്കാരെ ആശ്ചര്യപ്പെടുത്തിക്കഴിഞ്ഞു.

നവമ്പര്‍ 11 തിങ്കളാഴ്ച അദ്ദേഹം 480 കോടി രൂപയാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ പൊരുതാനുള്ള പദ്ധതിയ്ക്കായി വാഗ്ദാനം ചെയ്തത്. നവമ്പര്‍ 12 ചൊവാഴ്ചയും അദ്ദേഹം വ്യാപാരതാല്പര്യങ്ങളുള്‍പ്പെടെ വിവിധ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കോടികള്‍ മുടക്കുമെന്ന് വാഗ്ദാനം നല്കിക്കഴിഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 2,000 കോടി രൂപയോളം മുടക്കുമെന്നുള്ളതാണ് ഈ വാഗ്ദാനങ്ങളിലൊന്ന്. വിദ്യാഭ്യാസം, കൂട്ടുസംരംഭം, സോഫ്റ്റ്വെയര്‍ വികസന കേന്ദ്രങ്ങള്‍, ഇന്നവേഷന്‍സ്, ലോക്കലൈസേഷന്‍ എന്നീ മേഖലകളിലായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്രയും പണം ഇന്ത്യയില്‍ മുടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ഐടി പദ്ധതികള്‍ക്കായി 110 കോടി രൂപയോളം നല്കാമെന്നും ബില്‍ ഗേറ്റ്സ് ചൊവാഴ്ച വാഗ്ദാനം ചെയ്തു. കേന്ദ്ര ഐടി മന്ത്രി പ്രമോദ് മഹാജനുമായി നടത്തിയ ചര്‍ച്ചയിലാണ് ബില്‍ ഗേറ്റ്സ് ഈ വാഗ്ദാനം നല്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ഐടി പദ്ധതികള്‍ക്ക് വേണ്ടിയാണ് ബില്‍ ഇത്രയും തുക മുടക്കുക. ഇതില്‍ ഏകദേശം 10 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാരിന്റെ മീഡിയ ലാബ് പദ്ധതിയ്ക്ക് വേണ്ടി മുടക്കും. ഏകദേശം 100 കോടി രൂപയോളം കേന്ദ്രസര്‍ക്കാരിന്റെ തന്റെ ഇ-ലേണിംഗ് സംരംഭമായ ശിക്ഷ എന്ന പദ്ധതിയ്ക്ക് വേണ്ടിയും ബില്‍ മുടക്കും.

പുത്തന്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കാനുള്ള സാമൂഹ്യ പദ്ധതിയാണ് മീഡിയ ലാബ് പദ്ധതി. ശിക്ഷ പദ്ധതിയ്ക്ക് വേണ്ടി ബില്‍ ഗേറ്റ്സ് വാഗ്ദാനം ചെയ്ത തുക 80,000 അധ്യാപകരുടെയും 35 ലക്ഷം വിദ്യാര്‍ത്ഥികളുടെയും പരിശീലനത്തിനായി വിനിയോഗിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X