ഗുജ-റാത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രധാനമായും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലാണ് എറ്റുമുട്ടുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ലിംഗ്ദൊ ഗുജറാത്ത് സന്ദര്‍ശിയ്ക്കുന്ന സമയത്ത മുസ്ലീംങ്ങള്‍ മനപ്പൂര്‍വം കലാപമുണ്ടാക്കുകയാണെന്നാണ് സംസ്ഥാനത്തിലെ ബി. ജെ. പി നേതാക്കള്‍ പറയുന്നത്.
നവംബര്‍ 11 തിങ്കളാഴ്ച രാത്രി വര്‍ഗീയ സംഘര്‍ഷം നടന്ന ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിന് വിന്യസിച്ചു. മിന്നല്‍ പടയും രംഗത്തുണ്ട്.
കലാപത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ടില്‍ ഇന്ത്യയും വെസ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതുകൊണ്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ദാസാഡ് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് പത്തു റൗണ്ട് വെടിവയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുകയും ചെയ്തു.


Click it and Unblock the Notifications