Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി ശങ്കരാചാര്യ കൊലക്കേസില്‍ അറസ്റില്‍

ചെന്നൈ: ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പൊലീസ് അറസ്റ് ചെയ്തു. അദ്ദേഹത്തെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.

നവംബര്‍ 11 വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഹൈദരാബാദിനടുത്ത് മെഹബൂബ് നഗറില്‍ വച്ചാണ് അറസ്റുണ്ടായത്. പ്രത്യേക അറസ്റ് വാറന്റുമായാണ് തമിഴ്നാട് പൊലീസ് കാഞ്ചി ശങ്കരാചാര്യയെ അറസ്റ് ചെയ്യാനെത്തിയത്. കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ മാനേജര്‍ ശങ്കരരാമന്റെ വധത്തിലെ പ്രധാനപ്രതിയെന്ന നിലയിലാണ് അറസ്റുണ്ടായത്.

ശങ്കരരാമാന്റെ വധത്തില്‍ ശങ്കരാചാര്യക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. സപ്തംബര്‍ മൂന്നിനാണ് കൊല നടന്നത്. ഗൂഢാലോചനക്കുറ്റവും കൊലപാതക്കുറ്റവുമാണ് ശങ്കരാചാര്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനത്തിലാണ് ശങ്കരാചാര്യയെ കാഞ്ചീപുരത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് രാവിലെ ആറരയോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജകാക്കിയ ജയേന്ദ്ര സരസ്വതിയെ നവംബര്‍ 26 വരെയാണ് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അകമ്പടിയോടെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+