ശനി, ഞായര്‍ ദിവസങ്ങളില്‍ വിഎച്ച്പി ബന്ദ്
ദില്ലി: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി ശനി, ഞായര്‍ ദിവസങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ത്രികാല്‍ പൂജയ്ക്കിടെ സ്വാമിയെ അറസ്റ് ചെയ്തത് നിര്‍ഭാഗ്യകരമാണെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ പറഞ്ഞു. ഹിന്ദുക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്ന അറസ്റാണിതെന്ന് തൊഗാഡിയ പറഞ്ഞു.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പൂജാരിമാര്‍ അനുഗ്രഹിക്കരുതെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു.












Click it and Unblock the Notifications