കൊച്ചി ബ്രോഡ്വേയില്‍ വില്പന മേള
കൊച്ചി: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമെന്ന നിലയില്‍ ബ്രോഡ്വെയുടെ പ്രാധാന്യം വീണ്ടെടുക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സി. എം. ദിനേശ് മണി പറഞ്ഞു.
എറണാകുളം മര്‍ച്ചന്റ്സ് യൂണിയന്‍ സംഘടിപ്പിച്ച സിറ്റി എക്സ്പ്രസ് ബ്രോഡ്വേ വില്പന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ദിനേശ് മണി.
കൊച്ചിയുടെ വാണിജ്യ ചരിത്രത്തില്‍ ബ്രോഡ്വെയ്ക്കുണ്ടായിരുന്ന പ്രാധാന്യം മറക്കരുത്. പ്രത്യേകിച്ച് നഗരത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന പരിപാടികള്‍ ഏറെ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന അവസരത്തില്‍. -- മേയര്‍ ദിനേശ്മണി പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷമായി ബ്രോഡ്വെയുടെ വാണിജ്യ പ്രാധാന്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബ്രോഡ്വെയുടെ മുഖം മിനുക്കാനായി വ്യവസായികള്‍ മുന്നോട്ടുവരണമെന്ന് ചടങ്ങില്‍ സംസാരിച്ച എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
കേരള ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് ഇ. എസ്. ജോസ്, എറണാകുളം മര്‍ച്ചന്റ്സ് യൂനിയന്‍ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications