ഹവാല: ഒരാള്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: 700 കോടി രൂപയുടെ ഹവാല കേസിലെ മുഖ്യക്കണ്ണികളിലൊളെ പൊലീസ് മലബാറില്‍ നിന്നും പിടികൂടി.
ഹവാല കേസില്‍ പൊലീസിന്റെ കസ്റഡിയിലുള്ള കെ. പി. അബ്ദുള്‍ മജീദ്, സുരേന്ദ്രന്‍ എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ ചില ബാങ്കുകളിലെ ഇയാളുടെ അക്കൗണ്ടുകളിലൂടെ ഒട്ടേറെ പണത്തിന്റെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി, റവന്യു, കസ്റംസ്, അതിര്‍ത്തി സുരക്ഷാ സേന, ഐബി, റോ തുടങ്ങിയ രഹസ്യ ഏജന്‍സികള്‍ എന്നിവയാണ് ഇപ്പോള്‍ ഹവാല കേസില്‍ അന്വേഷണം നടത്തുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് ഹവാല അന്വേഷണം.












Click it and Unblock the Notifications