Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി രണ്ടുദിവസം കേരളത്തില്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നവമ്പര്‍ 17,18 തീയതികളില്‍ കേരളത്തിലെത്തും. കേരളാസന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നവമ്പര്‍ 17 ഞായറാഴ്ച പാലക്കാട് അട്ടപ്പാടിമേഖലയിലെ ആദിവാസികള്‍ക്കുള്ള 34 കോടിയുടെ വികസനപദ്ധതി ഉദ്ഘാടനം ചെയ്യും.

നവമ്പര്‍ 17 ഞായറാഴ്ച രാവിലെ 10.30നാണ് രാഷ്ട്രപതി കൊച്ചി നാവികവിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരിക്കുന്ന രാഷ്ട്രപതി അട്ടപ്പാടിയിലെ ആദിവാസി വികസനപദ്ധതി ഉദ്ഘാടനം ചെയ്യും.

വീണ്ടും കൊച്ചിയിലേക്ക് മടങ്ങുന്ന അദ്ദേഹം വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളേയും അഭിസംബോധന ചെയ്യും. ഇതിന് പിന്നാലെ മലയാള മനോരമ ദിനപത്രത്തിന്റെ കുട്ടികളുടെ വേദിയായ അഖിലകേരള ബാല ജനസഖ്യത്തിലെ തിരഞ്ഞെടുത്ത കുട്ടികളുമായി രാഷ്ടപതി 45 മിനിറ്റ്നേരം സംവദിക്കും.

തുടര്‍ന്ന് സെന്റ് തോമസ് കേരളത്തിലെത്തിയതിന്റെ 50 വാര്‍ഷികാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി പ്രസംഗിക്കും. കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഈ ചടങ്ങ്.

നവമ്പര്‍ 18 തിങ്കളാഴ്ച രാഷ്ട്രപതി വര്‍ക്കലയില്‍ ശ്രീനാരായണധര്‍മ്മസംഘം രൂപീകൃതമായതിന്റെ 75ാം വാര്‍ഷികാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+