Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃക്ക തട്ടിപ്പ്: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വൃക്ക തട്ടിപ്പിനെ കുറിച്ചുള്ള ഡി ഐ ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡി ഐ ജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ രാജന്‍ ജോസഫ് ഹൈക്കോടതിയെ അറിയിച്ചു.

ഡയറക്ടറുടെ റിപ്പോര്‍ട്ട് അടുത്തു തന്നെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് വിശദമായി അറിയാന്‍ കേസ് നവംബര്‍ 18ലേക്ക് മാറ്റിവെച്ചു.

വൃക്കതട്ടിപ്പിന് ഇരയായ ഇടുക്കി വെള്ളിയാമറ്റം സ്വദേശി പി. എം. മോഹനന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ വിശദീകരണമുണ്ടായത്
.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+