വൃക്കതട്ടിപ്പ്: മന്ത്രി ശങ്കരന് പങ്കുണ്ടെന്ന്
കോട്ടയം: സംസ്ഥാനത്തെ ഏതാനും സ്വകാര്യആശുപത്രികളെ ചുറ്റിപ്പറ്റി നടന്ന വൃക്കതട്ടിപ്പില്‍ ആരോഗ്യമന്ത്രി പി. ശങ്കരന് പങ്കുണ്ടെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. ഇതിന്റെ പേരില്‍ മന്ത്രി ശങ്കരനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
നവമ്പര്‍ 12 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്കതട്ടിപ്പില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് ഐഎംഎയുടെ ഡോ. മുഹമ്മദ് യാസിന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പിന്നീട് പ്രഖ്യാപിച്ചതോടെതന്നെ മന്ത്രി ശങ്കരന് വൃക്കതട്ടിപ്പുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു.- അദ്ദേഹം പറഞ്ഞു.
വൃക്കതട്ടിപ്പുമായി ബന്ധപ്പെട്ട് ഡിഐജി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വൈകാതെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ പൂര്‍ണ്ണസത്യം പുറത്തുവരണമെങ്കില്‍ ശങ്കരനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തി അന്വേഷിക്കണം. - ജോര്‍ജ്ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications