അഴിമതി തെളിയിച്ചാല്‍ രാജിവെക്കുമെന്ന് മുനീര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍.
നഷ്ടത്തിലോടുന്ന അതിഥി മന്ദിരങ്ങള്‍ നടത്തിക്കൊണ്ടു പോവുന്നതിനാല്‍ സര്‍ക്കാരിന്പ്രതിവര്‍ഷം രണ്ടു കോടി രൂപയാണ് നഷ്ടമുണ്ടാവുന്നത്. വരവ് വെറും 24 ലക്ഷം രൂപ മാത്രമാണ്. അതിനാലാണ് അതിഥി മന്ദിരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. നവംബര്‍ 12 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഈ അതിഥി മന്ദിരങ്ങള്‍ പൊതു മരാമത്ത് വകുപ്പിന്റേത് തന്നെയായിരിയ്ക്കും.
അതിഥി മന്ദിരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനം ധൃതി പിടിച്ചെടുത്തതല്ല. പല അതിഥി മന്ദിരങ്ങളും അനാശാസ്യ കേന്ദ്രങ്ങളാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിഥി മന്ദിരങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications