Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരായ വിമര്‍ശനം നിര്‍ത്തുക: മുരളി

പത്തനംതിട്ട: സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനേക്കാളും മുന്നിലാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.

കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ അത് ബാധിക്കും- മുരളി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരനും താനുമായി യാതൊരു പ്രശ്നവുമില്ലെന്ന് മുരളി വ്യക്തമാക്കി. അതേ സമയം പത്തനംതിട്ട ഡി സി സി സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പില്‍ പിന്നീട് പങ്കെടുത്ത മുരളി സുധീരനെതിരെ വിമര്‍ശനമഴിച്ചുവിട്ടു.

നഷ്ടത്തിലായ ചില സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ 10 വര്‍ഷത്തേക്ക് ചില സ്വകാര്യ വ്യക്തികള്‍ക്ക് ലീസിന് കൊടുക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ അത്തരം നിരുത്തരവാദപരമായ പ്രസ്താവനകളുന്നയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാമായിരുന്നു. ഇവരെല്ലാം മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാവുന്ന നേതാക്കളാണ്. ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ അവര്‍ക്ക് ഒഴിവാക്കാമായിരുന്നു- മുരളി പറഞ്ഞു.

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ലീസിന് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ വി. എം. സുധീരന്‍ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+