സിപിഎം ചൈനയെ കണ്ട് പഠിക്കൂ: എംവിആര്‍
കണ്ണൂര്‍: പണക്കാരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ചൈനീസ്കമ്മ്യൂണിസ്റ് പാര്‍ട്ടി കൊണ്ടുവരുന്ന മാറ്റങ്ങള്‍ സിപിഎം കണ്ടു പഠിക്കണമെന്ന് മന്ത്രി എം.വി. രാഘവന്‍. ചൈനയുടെ മാറ്റങ്ങള്‍ മനസ്സിലാക്കി സിപിഎമ്മും മറ്റ് ഇടതുപാര്‍ട്ടികളും പഴയ വരട്ടുവാദങ്ങള്‍ ഉപേക്ഷിക്കണമെന്നും രാഘവന്‍ പറഞ്ഞു.
നവമ്പര്‍ 12 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഘവന്‍. ചൈന നടപ്പിലാക്കുന്നത് ധീരവും പുതുമയാര്‍ന്നതുമായ പരിപാടികളാണ്. മാറിയ സാമ്പത്തികസാഹചര്യത്തില്‍ പഴയ വരട്ടുവാദങ്ങളും പിടിവാശികളും തുടരണമോ എന്ന കാര്യത്തില്‍ സിപിഎം വീണ്ടുവിചാരം നടത്തണം. - രാഘവന്‍ വിശദീകരിച്ചു.
വാണിജ്യ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ സാമ്പത്തികഘടന. ഈ സാമ്പത്തികഘടനയ്ക്ക് ചേര്‍ന്ന വിധത്തിലാണ് ചൈനയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്യ്രവും തുടച്ചുമാറ്റുക എന്ന അടിസ്ഥാനലക്ഷ്യത്തിന് തന്നെയാണ് പക്ഷെ ചൈനയില്‍ കമ്മ്യൂണിസ്റ്പാര്‍ട്ടി ഊന്നല്‍ നല്കുന്നത്. - രാഘവന്‍ പറഞ്ഞു.
1949ല്‍ കമ്മ്യൂണിസ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം പട്ടിണി മൂലം മൂന്നു കോടി ചൈനക്കാരാണ് മരിച്ചത്. ഇത് പാര്‍ട്ടി നേതൃത്വത്തെ അവരുടെ നയങ്ങളെക്കുറിച്ച് പുനരാലോചിക്കാന്‍ പ്രേരിപ്പിച്ചു. 90കളില്‍ 65 കോടി പേര്‍ക്കേ ചൈനയില്‍ തൊഴിലുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ 73 കോടി ജനങ്ങള്‍ക്ക് ചൈനയില്‍ തൊഴിലുണ്ട്. - രാഘവന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications