ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ വിമാനമെത്തി
കൊച്ചി: അപകടത്തില്‍ പരിക്കേറ്റയാളെ വിദഗ്ധ ചികിത്സ നല്‍കാനായി അമേരിക്കയിലേക്ക് കൊണ്ടുപോവാനായി ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വിമാനം അമേരിക്കയില്‍ നിന്നെത്തി.
ഒഴിവുകാലം ആഘോഷിക്കാനായി കേരളത്തിലെത്തിയ അമേരിക്കയില്‍ ജോലി ചെയ്യുന്ന കോട്ടയം തൊല്ലിയൂര്‍ സ്വദേശി സ്കറിയ ഫിലിപ് ജോയിയെ അപകടത്തെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നവംബര്‍ 11 തിങ്കളാഴ്ചയാണ് ഇന്‍ഷ്വറന്‍സ് കമ്പനി അയച്ച വിമാനം നെടുമ്പാശേരി വിമാത്താവളത്തില്‍ ഇറങ്ങിയത്. സ്കറിയയുമായി വിമാനം യു എസിലേക്ക് തിരിച്ചുപോവും. അറുപത്തിരണ്ടുകാരനാണ് സ്കറിയ.
ഇന്‍ഷ്വറന്‍സ് നിയമം അനുസരിച്ച് ചികിത്സയുടെയും യാത്രയുടെയും എല്ലാ ചെലവും ഇന്‍ഷ്വറന്‍സ് കമ്പനി വഹിക്കേണ്ടതാണ്.












Click it and Unblock the Notifications