Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് ഉമിനീര്‍ സാമ്പിള്‍ കടത്തി

തിരുവനന്തപുരം: കേരളത്തിലെ തീരദേശജില്ലകളില്‍ നിന്ന് നിയമവിരുദ്ധമായി ഉമിനീര്‍സാമ്പിളുകള്‍ വിദേശത്തേക്ക് കടത്തിയത് വിവാദമാകുന്നു. യൂറോപ്യന്‍ മെഡിക്കല്‍ ഗവേഷകസംഘമാണ് ഉമിനീരിന്റെ ഡിഎന്‍എ സാമ്പിളുകള്‍ കടത്തിയത്.

ധാതുമണല്‍കൊണ്ട് സമ്പന്നമായ തീരദേശജില്ലകളിലെ ജനങ്ങളില്‍ ആണവവികിരണത്തിന്റെ ദോഷങ്ങള്‍ എത്രയുണ്ടെന്ന് പഠിക്കുകയായിരുന്നു യൂറോപ്യന്‍ ഗവേഷകസംഘത്തിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഭാഗമായ മക്ഡൊണാള്‍ഡ് ഇന്‍സ്റിറ്റ്യൂട്ടിലെ മോളിക്യൂലര്‍ ബയോളജിസ്റുകളും ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുമുള്‍പ്പെട്ട സംഘമാണ് തീരദേശജില്ലകളില്‍ നിന്ന് ഉമിനീര്‍ സാമ്പിളുകള്‍ കടത്തിയത്. 998 പേരുടെ ഉമിനീര്‍ സാമ്പിളുകളാണ് പഠനത്തിനായി ഇവര്‍ ശേഖരിച്ചത്.

ഇവരുടെ പഠനറിപ്പോര്‍ട്ട് ബ്രിട്ടീഷ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ചതോടെയാണ് സാമ്പിള്‍ ശേഖരിച്ചതിന്റെ ധാര്‍മ്മികതയ്ക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്നത്. ജനിതകസാമ്പിളുകള്‍ ശേഖരിച്ച് രാജ്യത്തിന് പുറത്ത് കൊണ്ടുപോകണമെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണ്. പക്ഷെ ഈ അനുമതിയില്ലാതെയാണ് ഗവേഷകസംഘം ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിച്ച് കടത്തിക്കൊണ്ട് പോയത്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ മാര്‍ഗ്ഗനിര്‍ദേശങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണ് ഇപ്പോള്‍ യൂറോപ്യന്‍ ഗവേഷകസംഘം നല്കുന്ന വിശദീകരണം.

ഇന്ത്യയിലെ നിയമം ഞങ്ങള്‍ക്കറിയില്ലായിരുന്നു- ഗവേഷണത്തിന് നേതൃത്വം നല്കിയ മക്ണൊണാള്‍ഡ് ഇന്‍സ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. പീറ്റര്‍ ഫോസ്റര്‍ പറയുന്നു. ഉമിനീര്‍ സാമ്പിളുകള്‍ നല്കിയവരെല്ലാം സ്വമേധയാ നല്കിയതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+