കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ശാസ്ത്ര പാര്‍ക്ക് തുടങ്ങി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ കണ്ണൂരില്‍ തുടങ്ങിയ ശാസ്ത്രപാര്‍ക്ക് ഉപകരിക്കുമെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു.

നവമ്പര്‍ 12 ചൊവാഴ്ച കണ്ണൂരിലെ ശാസ്ത്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകം മുഴുവന്‍ ശാസ്ത്ര നേട്ടങ്ങളിലേക്ക് കുതിക്കുമ്പോള്‍ ജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ ആവശ്യമാണ്.

ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികസനത്തെ കുറിച്ച് അറിയാന്‍ താത്പര്യമുള്ള പുതിയ തലമുറയെ സഹായിക്കാന്‍ ഈ സംരംഭത്തിന് സാധിക്കും. പാര്‍ക്കിനെ ഒരു മാതൃകയാക്കി തീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ വിധ സഹകരണവും ഉണ്ടാവും.

ഉത്പാദന മേഖലയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് കാര്‍ഷിക മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് ഒരു കാരണം- മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X