പച്ചക്കറിക്ക് തീവില
കൊച്ചി: സര്‍ക്കാരിന്റെ തൊഴില്‍ നിയമത്തിലെ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം മൂലം പച്ചക്കറി വില ഉയരുന്നു. നവമ്പര്‍ 11 തിങ്കളാഴ്ച തുടങ്ങിയ 48 മണിക്കൂര്‍ സമരം അതിവേഗമാണ് വിപണിവിലയെ ബാധിച്ചത്.
എന്നാല്‍ ഈ വിലക്കയറ്റം കച്ചവടക്കാര്‍ സ്രഷ്ടിച്ചതാണെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് നേരത്തേ വാങ്ങിയ പച്ചക്കറി മൂന്നും നാലും ഇരട്ടിയ്ക്ക് വില്കുകയാണ് ഇപ്പോള്‍. സമരം നേരത്തേ തന്നെ തീരുമാനിച്ചിരുന്നതായതുകൊണ്ട് രണ്ട് ദിവസത്തേയ്ക്ക് വേണ്ട പച്ചക്കറി കച്ചവടക്കാര്‍ക്ക് വാങ്ങിവയ്ക്കാമായിരുന്നു. സമരം 48 മണിയ്ക്കൂര്‍ നേരത്തേയ്ക്ക് മാത്രമാണ്. രണ്ട് ദിവസത്തേയ്ക്ക് വേണ്ട സാധനങ്ങള്‍ കച്ചവടക്കാര്‍ക്ക് സൂക്ഷിയ്കാനാവും.
എന്നാല്‍ നേരത്തേ തന്നെ വേണ്ട പച്ചക്കറി കൂടുതല്‍ വാങ്ങി വച്ച് അത് വിലകൂട്ടി വില്ക്കുകയാണ് പല കച്ചവടക്കാരും ചെയ്യുന്നത്.
സമരം മൂലം നവംബര്‍ 12 തിങ്കളാഴ്ചയും ചൊവാഴ്ചയും കേരളത്തിലെ മൊത്തവിപണികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പച്ചക്കറികളുമായി തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറികള്‍ ചരക്കിറക്കാനാവാതെ വിഷമിക്കുകയാണ്. ചൊവാഴ്ച രാത്രിയോടെ ചരക്ക് ഇറക്കി തുടങ്ങും.
കൊച്ചിയില്‍ ഞായറാഴ്ച 14.15 രൂപയായിരുന്ന പച്ചമുളകിന്റെ വില ചൊവാഴ്ചയായപ്പോഴേക്കും 26 രൂപയായി ഉയര്‍ന്നു. അച്ചിങ്ങയുടെ വില 3.50 രൂപയില്‍ നിന്ന് 16 രൂപയായി ഉയര്‍ന്നു.
തക്കാളി എട്ടുരൂപയില്‍ നിന്ന് 20 രൂപയായും പാവയ്ക്ക 10 രൂപയില്‍ നിന്നും 20 രൂപയായും കാരറ്റ് വില എട്ട് രൂപയില്‍ നിന്ന് 20 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്തും കോഴിക്കോടും തീവില കൊടുത്താലും പച്ചക്കറി കിട്ടാനില്ലെന്ന സ്ഥിതിവിശേഷവുമുണ്ട്. പക്ഷെ സമരം തീരുന്നതോടെ നവമ്പര്‍ 13 ബുധനാഴ്ചയോടെ പച്ചക്കറി വില പഴയനിലയിലേക്ക് മടങ്ങിവരുമെന്നതിനാല്‍ അത്യാവശ്യക്കാരൊഴികെ ചന്തയില്‍ എത്തുന്നില്ല.












Click it and Unblock the Notifications