ബൗദ്ധികസ്വത്തവകാശം: ഇന്ത്യയെ സഹായിക്കും
കൊച്ചി: ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പ്രശ്നങ്ങളില്‍ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (വേള്‍ഡ് ഇന്‍ലക്ച്ച്വല്‍ പ്രോപ്രര്‍ട്ടി ഓര്‍ഗനൈസേഷന്‍- വിപൊ) ഇന്ത്യയെ സഹായിക്കുമെന്ന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ഏഷ്യാ പസഫിക് ബ്യൂറോ സീനിയര്‍ ഡയറക്ടര്‍ നരേന്ദ്ര കെ. സബര്‍വാള്‍ പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സബര്‍വാള്‍. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയും മനുഷ്യവിഭവശേഷി വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ ഇന്ത്യ നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ പിന്തുണയുണ്ടെന്ന് സബര്‍വാള്‍ പറഞ്ഞു.
പരമ്പരാഗത വിജ്ഞാനം സംബന്ധിച്ച ഡിജിറ്റല്‍ ലൈബ്രറി നിര്‍മിക്കുന്നതിന് ഇന്ത്യ നടത്തിവരുന്ന ശ്രമങ്ങള്‍ അന്താരാഷ്ട്ര പിന്തുണ നേടിയിട്ടുണ്ട്. പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കുന്നതു സംബന്ധിച്ച നിലപാടില്‍ ഇന്ത്യയുമായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ഒന്നുചേര്‍ന്നുപോവും.
ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് ആധുനികവത്കരിക്കുന്നതിന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ഇന്ത്യയ്ക്ക് വിദഗ്ധരുടെ സഹായം എത്തിക്കുമെന്ന് സബര്‍വാള്‍ പറഞ്ഞു.












Click it and Unblock the Notifications