യുഎന്‍ പ്രമേയം ഇറാഖ് സഭ തള്ളി
ബാഗ്ദാദ്: ഐക്യരാഷ്ട്രസമിതിയുടെ പുതിയ പ്രമേയം ഇറാഖ് പാര്‍ലമെന്റ് തള്ളി. നവമ്പര്‍ 12 ചൊവാഴ്ച ചേര്‍ന്ന ഇറാഖ് പാര്‍ലമെന്റ് സമ്മേളനമാണ് യുഎന്‍ പ്രമേയം ഏകപക്ഷിയമായി വോട്ടിനിട്ട് തള്ളിയത്.
പക്ഷെ ഈ പ്രമേയം സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ പ്രസിഡന്റ് സദ്ദാമിന് പാര്‍ലമെന്റ് അധികാരം നല്കി. യുഎന്‍ പ്രമേയം അംഗീകരിച്ചില്ലെങ്കില്‍ ഇറാഖിനെ ആക്രമിക്കുമെന്ന് യുഎസും ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാഖ് പാര്‍ലമെന്റിലെ മുതിര്‍ന്ന നിയമനിര്‍മ്മാതാക്കളെല്ലാം യുഎന്‍ പ്രമേയത്തെ തള്ളിക്കളയുകയായിരുന്നു. ഇനി ഇക്കാര്യത്തില്‍ സദ്ദാം ഹുസൈന്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമായിരിക്കും. യുഎന്‍ പ്രമേയം തള്ളിയാല്‍ ഉടന്‍ ഇറാഖിനെ ആക്രമിക്കാന്‍ ഏകദേശം രണ്ടു ലക്ഷത്തോളം സൈനികരെ അണിനിരത്തിക്കഴിഞ്ഞതായി യുഎസും ബ്രിട്ടനും അവകാശപ്പെടുന്നു.












Click it and Unblock the Notifications