Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണകൊറിയ 96 കോടി നിക്ഷേപിക്കും

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായമേഖലയില്‍ 96 കോടി രൂപ നിക്ഷേപിക്കാന്‍ ദക്ഷിണകൊറിയയിലെ വ്യവസായിസംഘം. കൊറിയയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ പാര്‍ക് ചാന്‍ ഡോങ്ങ് ആണ് ഇക്കാര്യം അറിയിച്ചത്.

കേരള മാനേജ്മെന്റ് അസോസിയേഷനും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് പാര്‍ക് ഇത് വെളിപ്പെടുത്തിയത്. കേരളത്തില്‍ പ്ലാസ്റിക് ഇന്‍ജക്ഷന്‍ മോള്‍ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ദക്ഷിണകൊറിയയിലെ വ്യവസായികളുടെ ലക്ഷ്യം.

കേരളത്തിലുടനീളം ഞങ്ങള്‍ യാത്ര ചെയ്തു. എവിടെ യൂണിറ്റ്സ്ഥാപിക്കണമെന്ന കാര്യം അടുത്ത വര്‍ഷത്തിന് മുമ്പ് പ്രഖ്യാപിക്കും. കൊറിയയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന 10 കമ്പനികളെ കേരളത്തിലേക്ക് പറിച്ചുനടാനാണ് ഉദ്ദേശം. പൂര്‍ണ്ണമായും കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടായിരിക്കും കേരളത്തിലെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. - പാര്‍ക് വ്യക്തമാക്കി.

ഈ പ്രഖ്യാപനം ജനവരിയില്‍ നടക്കുന്ന ആഗോള നിക്ഷേപകരുടെ സമ്മേളനത്തിന് പ്രചോദനമാകുമെന്ന് കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍ പറഞ്ഞു. കേരളത്തില്‍ 50 ഏക്കര്‍ സ്ഥലത്ത് ഒരു കൊറിയന്‍ വ്യവസായ ഗ്രാമം സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു പക്ഷെ ഇക്കാര്യത്തിലും അനുകൂലമായ നിലപാട് ഉടനെയുണ്ടാകും. - ജിജി തോംസണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+