സോഫ്റ്റ്വേര്‍ രംഗത്ത് ഇന്ത്യ ഇനിയും മുന്നേറും
ബാംഗ്ലൂര്‍: സോഫ്റ്റ്വേര്‍ രംഗത്ത് സുപ്രധാനവും നിര്‍ണായകവുമായ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ആഗോളതലത്തിലെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് മൈക്രോസോഫ്റ്റ് ചെയര്മാന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
നവംബര്‍ 13 ബുധനാഴ്ച ബാംഗ്ലൂരില്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ബില്‍ ഗേറ്റ്സ്.
മൂന്നുവര്‍ഷം മുമ്പുവരെ അതീവപ്രധാനമായ ജോലികള്‍ ഇന്ത്യയെ ഏല്പിക്കുന്നതില് കമ്പനികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ സ്ഥിതി ഇപ്പോഴില്ല.
നാസ്ഡാകില്‍ ലിസ്റ് ചെയ്ത ഇന്‍ഫോസിസ് പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ ആഗോള തലത്തില്‍ വന്‍ അംഗീകാരമാണ് നേടിയിരിക്കുന്നത്. ഗുണ നിലവാരത്തില്‍ ഈ കമ്പനികള്‍ ഏറെ മുന്നിലാണ്. അടുത്ത വര്‍ഷങ്ങളില്‍ യു എസിലെയുെം യുറോപ്പിലെയും കമ്പനികള്‍ അതീവ പ്രധാനമായ ജോലികള്‍ ഏല്പിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യയെ പരിഗണിക്കും.
സോഫ്റ്റ്വേര്‍ രംഗത്ത് ഇന്ത്യ നടത്തിയ വന്‍ കുതിച്ചുചാട്ടം വരുംവര്‍ഷങ്ങളിലും തുടരും. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മികച്ചതാണ്- ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടി.