ദില്ലി റെയില്‍വെ സ്റേഷനില്‍ തിരക്കില്‍ 5 മരണം
ദില്ലി: ദില്ലി റെയില്‍വെ സ്റേഷനില്‍ ഉന്തിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിച്ചു. നവംബര്‍ 13 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ദുരന്തമുണ്ടായത്.
ബീഹാറിലേക്കുള്ള ജനസാധാരണ്‍ എക്സ്പ്രസ്സില്‍ കയറാന്‍ യാത്രക്കാര്‍ ഉണ്ടാക്കിയ തിരക്കില്‍ പെട്ടാണ് അഞ്ച് പേരുടെ മരണം സംഭവിച്ചത്. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമാണ് ദുരന്തത്തിന് വേദിയായത്.
മേല്‍പ്പാലത്തിന്റെ പടവുകളില്‍ നിന്ന് ഏതാനും യാത്രക്കാര്‍ വീണാണ് ദുരന്തമുണ്ടായത്. ഒരു യാത്രക്കാരന്‍ വീണതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ അയാളുടെ ദേഹത്ത് ചെന്നുവീണു. അപകടത്തില്‍10 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications