കോടതി പരിസരത്ത് ഏറ്റുമുട്ടല്‍
ചെന്നൈ: മദ്രാസ് ഹൈക്കോടതി പരിസരത്ത് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ അനുയായികളായ ഹിന്ദു മുന്നണി പ്രവര്‍ത്തകരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
നവംബര്‍ 17ന് മാത്രമേ ഇനി ജാമ്യാപേക്ഷ പരിഗണിക്കൂവെന്നതിനാല്‍ ബുധനാഴ്ച വരെ കാഞ്ചി ശങ്കരാചാര്യ ജയിലില്‍ കഴിയണം.












Click it and Unblock the Notifications