കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ഒരു വികസന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നു.

ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ഉത്പാദനക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണ് പരിശോധനയ്ക്ക് കൂടുതല്‍ ലബോട്ടറികള്‍ സ്ഥാപിക്കുക, കീടനാശിനി പരിശോധന, തെങ്ങുകൃഷി പുനരുജ്ജീവിപ്പിക്കുക, കാര്‍ഷിക- എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ ചെയ്യുന്നത്.

ജനകീയാസൂത്രണ പദ്ധതിയ്ക്ക് കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൊത്തം ബജറ്റിന്റെ 40 ശതമാനം കാര്‍ഷിക മേഖലയില്‍ ചെലവഴിച്ചെങ്കിലും തൃപ്തികരമായ ഫലമുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിന്റെ പ്രധാന കാരണം വിവിധ വകുപ്പുകളുടെ പ്രത്യേകിച്ച് കാര്‍ഷിക വകുപ്പിന്റെ നിസ്സഹകരണവും പങ്കാളിത്തമില്ലായ്മയുമാണ്. ഇനി മുതല്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ സജീവമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പത്താം പദ്ധതിയില്‍ ആരോഗ്യം, വിദ്യാഭ്യാസം, ശുചീകരണം, ഭവന നിര്‍മാണം തുടങ്ങിയ സേവന മേഖലകള്‍ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം ആസൂത്രണ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. കോളറ, എലിപ്പനി മുതലായ സാക്രമിക രോഗങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍ നിയമനമാണ്. സര്‍ക്കാര്‍ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍നിയമിക്കാനുള്ള സെന്‍ കമ്മിറ്റിയുടെയും ആസൂത്രണ പരിഷ്കരണ സമിതിയുടെയും നിര്‍ദേശങ്ങള്‍ വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭാഗമികമായി മാത്രമേ എല്‍ ഡി എഫ് സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X