കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പിന്തുണയോടെ ലീഗ് സ്ഥാനാര്‍ഥി ജയിച്ചു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ബി ജെ പിയുടെ പിന്തുണയോടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആലപ്പുഴ നഗരസഭയില്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

എസ്. ബി. ബഷീറാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇല്ലിക്കല്‍ കുഞ്ഞുമോനെ ബി ജെ പി വോട്ടിന്റെ സഹായത്തോടെ പരാജയപ്പെടുത്തിയത്. നവംബര്‍ 12 ചൊവാഴ്ച നടന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ 22നെതിരെ 23 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ജയിച്ചത്. 49 അംഗ കൗണ്‍സിലില്‍ രണ്ട് യു ഡി എഫ് അംഗങ്ങളും രണ്ട് പി ഡി പി അംഗങ്ങളും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് ചെയര്‍മാനായിരുന്ന മുസ്ലിം ലീഗിലെ എ. എം. നസീര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജെ എസ് എസ് അംഗങ്ങളായ പി. ബിനു, ലാലസന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന യു ഡി എഫ് കൗണ്‍സിലര്‍മാര്‍. ലാലസനെ തട്ടികൊണ്ടുപോയതാണെന്ന് ആരോപണമുണ്ട്. ജെ എസ് എസും മുസ്ലിം ലീഗും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ രണ്ടുതട്ടിലാണ്.

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിലൂടെ തങ്ങളുടെ മതേതര സ്വഭാവം തെളിയിച്ചിരിക്കുകയാണെന്ന് ഒരു പ്രസ്താവനയില്‍ ബി ജെ പി അവകാശപ്പെട്ടു. മുനിസിപ്പാലിറ്റി ഹെല്‍ത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം യു ഡി എഫ് ബി ജെ പിയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുന്നണികള്‍ക്ക് ബി ജെ പിയോടുള്ള തൊട്ടുകൂടായ്മ അവസാനിച്ചിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്- പ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X