മൗറീഷ്യസില്‍ നിന്ന് ആയുര്‍വേദം തേടി
കൊച്ചി: മൗറീഷ്യസ് പ്രധാനമന്ത്രി അനിരൂത് ജുഗാനൗത് കേരളത്തിലെത്തി. ആയുര്‍വേദ ചികിത്സയ്ക്കായാണ് നവമ്പര്‍ 13 ബുധനാഴ്ച മൗറീഷ്യസ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥമാണ് ഇദ്ദേഹം മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയത്. കൂടെ ഭാര്യ സരോജിനി ജുഗാനൗതും ഉണ്ട്.
ഇടുക്കിജില്ലയില്‍ തേക്കടിയിലുള്ള കാസിനോ ഗ്രൂപ്പിന്റെ സ്പൈസ് വില്ലേജിലാണ് ഇദ്ദേഹം താമസിക്കുന്നത്. റിസോര്‍ട്ടില്‍ താമസത്തിനിടയില്‍ ഇദ്ദേഹത്തിന് ആയുര്‍വേദ സുഖചികിത്സ നല്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്കിടയില്‍ ആയുര്‍വേദവിധിപ്രകാരമുള്ള ഭക്ഷണമാണ് ഇദ്ദേഹത്തിന് നല്കുകയെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications