ഒഴിപ്പിക്കലിന് ചതിരൂരില്‍ ഉദ്യോഗസ്ഥരെത്തി
കണ്ണൂര്‍: ഇരിട്ടിയ്ക്കടുത്തുള്ള ചതീരൂര്‍ നീലായി മലയില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചതിരൂരിലെത്തി.
ഉത്തര മേഖലാ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പി. കെ. കേശവന്‍, കണ്ണൂര്‍ ഡി എഫ് ഒ കെ. ചന്ദ്രന്‍ തുടങ്ങിയവരാണ് നവംബര്‍ 12 ചൊവാഴ്ച ചതിരൂരിലെത്തിയത്.
നീലായിമലയിലേക്ക് ചൊവാഴ്ച സംഘം പോയില്ല. നീലായിമലയ്ക്ക് ചുറ്റുമുള്ള സ്ഥലം സംഘം സന്ദര്‍ശിച്ചു. മലയിലേക്ക് എളുപ്പം കടക്കാനുള്ള വഴികളെ സംബന്ധിച്ച് വിലയിരുത്തി. നടപടി എന്നുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ, ചതിരൂര്‍ മലയില്‍ ആദിവാസികള്‍ ഭൂമി കൈയേറിയ സംഭവത്തിന് പിന്നില്‍ വനം മന്ത്രി കെ. സുധാകരന്റെ ഗൂഢാലോചനയാണെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആറളം ഫാമില്‍ ആദിവാസികള്‍ നടത്തിയ സമരത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഈ കയ്യേറല്‍ നാടകരം അരങ്ങേറിയത്. ഈ സര്‍ക്കാരും വനംമാഫിയയും ചേര്‍ന്ന് ആദിവാസി കരാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.












Click it and Unblock the Notifications