ഐസ്ക്രീം കേസ്: സ്റേ നീക്കാന്‍ ഹര്‍ജി നല്‍കി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ വിചാരണക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റേ നീക്കിക്കിട്ടുന്നതിന് സര്‍ക്കാര്‍ ഹര്‍ജി നല്‍കി. വെള്ളിയാഴ്ചയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കോഴിക്കോട് സെഷന്‍സ് കോടതിയിലെ വിചാരണ സ്റേ ചെയ്തുകൊണ്ട് രണ്ട് വര്‍ഷം മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹര്‍ജിയിന്മേല്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.
പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ പി. വി. മാധവന്‍ നമ്പ്യാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷറുടെ നിര്‍ദേശ പ്രകാരമാണ് ഹര്‍ജി നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനും പ്രതികള്‍ നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഹൈക്കോടതി വിചാരണ സ്റേ ചെയ്തത്. നീതി താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസില്‍ കീഴ്ക്കോടതിയിലെ വിചാരണക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റേ നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications