വ്യാജരേഖക്കേസ് പ്രതി ജയചന്ദ്രന്‍ കീഴടങ്ങി
തിരുവനന്തപുരം: വ്യാജരേഖാ കേസിലെ നാലാം പ്രതി തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രന്‍ പൊലീസിന് കീഴടങ്ങി.
നവംബര്‍ 13 ബുധനാഴ്ച ക്രൈംബ്രാഞ്ച് എസ് പി ഓഫീസിലാലണ് ജയചന്ദ്രന്‍ കീഴടങ്ങിയത്. ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു കീഴടങ്ങല്‍. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി രാമകൃഷ്ണ കുറുപ്പ് ജയചന്ദ്രനെ ചോദ്യം ചെയ്തുവരികയാണ്.
ജയചന്ദ്രനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളായ ശോഭനാ ജോര്‍ജിനെയും അനില്‍ പി. ശ്രീരംഗത്തെയും അറസ്റ് ചെയ്തപ്പോള്‍ ജയചന്ദ്രന്‍ ഒളിവില്‍ കഴിയുകയായിരുന്നു, ശോഭനയും അനിലും ഇപ്പോള്‍ ജാമ്യത്തിലാണ്.












Click it and Unblock the Notifications