കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക തട്ടിപ്പ്: മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വൃക്ക തട്ടിപ്പ് സംഘത്തെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സംസ്ഥാന ഘടകമായ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം നടത്തും.

അന്വേഷണത്തിനായി ഒരു എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബാലകൃഷ്ണന്‍ നായര്‍, മുന്‍ തമിഴ്നാട് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസ് കെ. നാരായണകുറുപ്പ്, വൈദ്യശാസ്ത്ര രംഗത്തിന് പുറത്തുള്ള മറ്റ് പ്രഗത്ഭര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

എത്തിക്സ് കമ്മിറ്റിയുടെ രൂപീകരണത്തിന് അംഗീകാരം നല്‍കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി നവംബര്‍ അവസാനത്തില്‍ യോഗം ചേരും. അടുത്ത മാസം കമ്മിറ്റി അന്വേഷണം ആരംഭിക്കുമെന്ന് ഡോ. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

എത്തിക്സ് കമ്മിറ്റിയ്ക്ക് പ്രാഥമിക അന്വേഷണം നടത്താനുള്ള അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡോ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വൃക്ക തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പരാതി ഉന്നത സമിതി സംസ്ഥാന ഘടകത്തിന് വിട്ടുതരുന്നതിനായി കാത്തിരിക്കുകയാണ്.

എത്തിക്സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X