വൃക്ക തട്ടിപ്പ്: ഊഹാപോഹമെന്ന് മന്ത്രി
ആലപ്പുഴ: വൃക്ക തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പലതും ഊഹാപോഹമാണെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
വൃക്ക തട്ടിപ്പ് സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകളിലൊന്നും വ്യക്തമായ തെളിവ് മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശങ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.വൃക്ക തട്ടിപ്പ് സംബന്ധിച്ച ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ സംശയിക്കത്തക്കതായി എന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷണം നടത്തും.
അന്യ സംസ്ഥാനങ്ങളിലെ വൃക്ക തട്ടിപ്പ് ലോബിയാണ് കേരളത്തിലെ വൃക്ക തട്ടിപ്പ് വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല.
വൃക്ക തടിപ്പ് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ഒട്ടേറെ രോഗികളാണ് ഇത് മൂലം വിഷമിക്കുന്നത്- ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications