Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സിംഗ് : മലയാളികള്‍ വലയുന്നു

ബാംഗ്ലൂര്‍: അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നല്കാന്‍ നഴ്സിംഗ് കോളെജുകള്‍ വിസമ്മതിക്കുന്നതുമൂലം കര്‍ണ്ണാടകത്തില്‍ പ്രവേശനത്തിനെത്തിയ മലയാളികള്‍ വലയുന്നു.

കര്‍ണ്ണാടകത്തിന് പുറത്തുനിന്നുള്ളവര്‍ക്കായി പേയ്മെന്റ് വിഭാഗത്തില്‍ ആകെ 238 നഴ്സിംഗ് സീറ്റുകള്‍ ആണുള്ളത്. ഈ സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നതാണ്. എന്നാല്‍ പെട്ടെന്നാണ് ഇവിടുത്തെ നഴ്സിംഗ്കോളെജുകള്‍ തീരുമാനം മാറ്റിയത്.

അന്യസംസ്ഥാനക്കാര്‍ക്കുള്ള പേയ്മെന്റ് സീറ്റുകളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രവേശനം നടത്തണമെന്ന വ്യവസ്ഥയ്ക്കെതിരെ ചില കോളെജുകള്‍ കോടതിയില്‍ നിന്ന് സമ്പാദിച്ച സ്റേയുടെ പേര് പറഞ്ഞാണ് സീറ്റ് നിഷേധിക്കുന്നത്. പേയ്മെന്റ് സീറ്റുകള്‍ക്ക് പകരം മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്കിയാല്‍ ഫീസ് ഇനത്തില്‍ വന്‍തുക ഈടാക്കാമെന്ന കണക്കുകൂട്ടലിലാണ് അന്യസംസ്ഥാനവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്.

ഈ വര്‍ഷം നഴ്സിംഗ് സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതിനാലാണ് നഴ്സിംഗ് കോളെജുകള്‍ അന്യസംസ്ഥാനക്കാര്‍ക്കുള്ള പേയ്മെന്റ് സീറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നല്ല തൊഴില്‍ സാധ്യതയുണ്ടെന്നതിനാലാണ് നഴ്സിംഗ് മേഖലയിലേക്ക് കൂടുതല്‍ മലയാളിപെണ്‍കുട്ടികള്‍ പ്രവേശനം തേടിയെത്തുന്നത്. ഇത്തരം നഴ്സിംഗ്കോളെജുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എച്ച്. രംഗപ്പ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+