പണിക്കര്‍ ദേവസ്വം അംഗത്വം രാജിവച്ചു
ചങ്ങനാശേരി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗത്വം രാജിവച്ചതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ അറിയിച്ചു. നവമ്പര്‍ 13 ബുധനാഴ്ചയാണ് ദേവസ്വം ഭരണസമിതി അംഗത്വം രാജിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് അംഗത്വം രാജിവയ്ക്കുന്നതെന്നാണ് നാരായണപ്പണിക്കര്‍ അറിയിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗമായി രണ്ട് ദിവസം മുമ്പ് മാത്രമാണ് പണിക്കര്‍ ചുമതലയേറ്റത്. അതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലുള്ള ഈ രാജിയുടെ കാരണം വ്യക്തമല്ല.
എന്നാല്‍ നാരായണപ്പണിക്കര്‍ അംഗമായ മുന്‍ ദേവസ്വം ഭരണസമിതിയ്ക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണനയ്ക്കെടുത്തിരുന്നു. ഇതും രാജിയ്ക്ക് കാരണമായി പറയുന്നു.












Click it and Unblock the Notifications