Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് യൂറോപ്പില്‍ വരവേല്പ്

പാരിസ്: സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് യൂറോപ്പിലെ മലയാളി സമൂഹം ഹൃദ്യമായ വരവേല്പ് നല്കി. ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളിലെ മലയാളി സംഘടനകള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടികളില്‍ പിണറായി വിജയന്‍ പങ്കെടുത്തു. കൈരളി ചാനലിന്റെ പ്രചാരണവും മൂലധനസമാഹരണവും ആണ് പിണറായിയുടെ യാത്രയിലെ മുഖ്യഅജണ്ടയെന്ന് പറയപ്പെടുന്നു.

കേരളത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള വിദേശ മിഷനറിമാര്‍ വലിയ സംഭാവനകള്‍ നല്കിയെന്ന് പിണറായി ജര്‍മ്മനിയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് നല്കിയ സംഭാവനകളെപ്പറ്റിയും പിണറായി വിവരിച്ചു.

കേരള സംസ്കാരത്തെയും മലയാള ഭാഷയെയും പ്രോത്സാഹിപ്പിക്കാന്‍ വിദേശ മലയാളികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൈരളി ടിവിയുടെ പ്രതിനിധികളായി അഡ്വ. എ.എ. റഷീദും സുഭാഷും സംസാരിച്ചു. ജര്‍മ്മനിയിലെ ബസാനില്‍ കൈരളി പ്രേക്ഷക ഫോറവും രൂപീകരിച്ചു. ജോസ് ചിറ്റിക്കാടാണ് ഫോറം കണ്‍വീനര്‍.

സൂറിച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ജോയി പറബേട്ട് അധ്യക്ഷനായിരുന്നു. ഡോ. ജോസ് പറബേട്ട് കണ്‍വീനറായി കൈരളി പ്രേക്ഷകഫോറം രൂപീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+