വൈദ്യുതിനിയന്ത്രണകമ്മിഷന്‍ ഉടന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതിനിയന്ത്രണ കമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. നവമ്പര്‍ 13 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് റഗുലേറ്ററി കമ്മിഷന്‍ രൂപീകരിക്കുന്നത്. എം.പി.കെ. പിള്ളയാണ് കമ്മിഷന്‍ ചെയര്‍മാന്‍. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാന്‍ ജി. രാജ്മോഹന്‍ കമ്മിഷന്‍ അംഗമാണ്. വൈദ്യുതി വില നിശ്ചയിക്കുന്നതുള്‍പ്പെടെ വൈദ്യുതിമേഖലയിലെ പ്രധാനനയകാര്യങ്ങള്‍ ഇനി ഈകമ്മിഷന്റെ കീഴിലായിരിക്കും.
സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഭവനവായ്പ ലഭ്യമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications