ശബരിമല നട നവംബര്‍ 16ന് തുറക്കും
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട നവംബര്‍ 16 ശനിയാഴ്ച തുറക്കും.
16ന് വൈകീട്ട് മേല്‍ശാന്തി രാമന്‍ നമ്പൂതിരി നട തുറക്കും. അന്ന് പൂജകളില്ല. തുടര്‍ന്ന് പുതിയ മേല്‍ശാന്തിയായ പെരിയമന ശങ്കരനാരായണന്‍ നമ്പൂതിരിയ്ക്ക് താക്കോല്‍ കൈമാറും. മാളികപ്പുറം മേല്‍ശാന്തിയായി എന്‍. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും സ്ഥാനമേല്‍ക്കും.
17ന് വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തി നട തുറക്കും. നെയ്യാഭിഷേകവും പൂജകളും അന്ന് തുടങ്ങും.
10 ദിവസത്തെ ഉത്സവത്തിന് നവംബര്‍ 30ന് കൊടിയേറും. 31 മുതല്‍ ഡിസംബര്‍ എട്ടു വരെ ഉത്സവബലിയുണ്ടാവും. ഡിസംബര്‍ ഒമ്പതിന് ഉത്സവം സമാപിക്കും. അന്ന് പമ്പയില്‍ ആറാട്ട് നടക്കും.
ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകര വിളക്കിനായി ജനവരി ഒന്നിന് നട തുറക്കും. ജനവരി 14നാണ് മകരവിളക്ക്. 18ന് കളാഭിഷേകം. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനവരി 20ന് രാവിലെ ഏഴ് മണിക്ക ് നടയടക്കും.












Click it and Unblock the Notifications