വിന്‍ഡോസ് എക്സ്പി മലയാളത്തിലും
ദില്ലി: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വെയറായ വിന്‍ഡോസ് എക്സ്പിയുടെ മലയാളം പതിപ്പ് ഉടന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ പര്യടനം നടത്തിവരുന്ന മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് ആണ് ഈ ഉറപ്പ് നല്കിയത്.
മൈക്രോസോഫ്റ്റിനെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബില്‍ ഗേറ്റ്സുമായി ചര്‍ച്ച നടത്തിയ കേരള ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ബില്‍ ഗേറ്റ്സ് ഈ ഉറപ്പുനല്കിയത്. വിന്‍ഡോസ് എക്സ്പിയുടെ പത്താമത്തെ പ്രാദേശിക ഭാഷാപതിപ്പായിരിക്കും മലയാളത്തിലേത്. നേരത്തെ കന്നടയുള്‍പ്പെടെ പല ഇന്ത്യന്‍ഭാഷകളിലും വിന്‍ഡോസ് എക്സ്പിയുടെ പതിപ്പ് മൈക്രോസോഫ്റ്റ് ഇറക്കിയിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ചില വന്‍പദ്ധതികള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചു.












Click it and Unblock the Notifications