കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറാഫത്ത് ചരിത്രസ്മൃതിയായി

  • By Staff
Google Oneindia Malayalam News

റമുള്ള: തന്റെ ജീവിതം മുഴുവന്‍ പലസ്തീന്‍ സ്വാതന്ത്യ്രത്തിന് വേണ്ടി അര്‍പ്പിച്ച സമരനായകന്‍ യാസര്‍ അറാഫത്ത് ചരിത്രസ്മൃതിയായി. വെസ്റ് ബാങ്കിലെ റമള്ളയില്‍ അറഫാത്തിന്റെ ഭൗതികശരീരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഖബറടക്കി.

അറഫാത്തിന്റെ മൃതദേഹം കെയ്റോയിലെത്തിച്ച് മയ്യത്തു നമസ്കാരം നടത്തിയതിന് ശേഷമാണ് റാമറുളളയില്‍ കൊണ്ടുവന്ന് ഖബറടക്കിയത്. ദു:ഖാര്‍ത്തരായ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി പലസ്തീന്‍ സമരനായകന്‍ മണ്ണിലേക്ക് മറഞ്ഞ് ചരിത്രസ്മൃതിയായി.

അറഫാത്തിന്റെ സ്വകാര്യ പ്രാര്‍ഥനാലയം നിലനിന്നിരുന്ന മണ്ണിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കിയത്. ഖബറടക്കം നടക്കുമ്പോള്‍ ഗാസയിലെയും വെസ്റ് ബാങ്കിലെയും എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടന്നു.

പൂര്‍ണമായ സൈനിക ബഹുമതികലളായാണ് ശവസംസ്കാരം നടന്നത്. ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി നട്വര്‍സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമുള്‍പ്പെടെ വിവിധ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ശവസംസ്കാര ചടങ്ങുകള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഈജിപ്ഷ്യന്‍ ടിവി കബറടക്ക ചടങ്ങ് തത്സമയ സംപ്രേഷണം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X