ഹു ജിനാതോ ചൈനയില്‍ സെക്രട്ടറിയായേക്കും
ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ നവംബര്‍ 14 വ്യാഴാഴ്ച തിരഞ്ഞെടുക്കും.
2144 പ്രതിനിധികള്‍ മുന്നൂറിലേറെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്ര കമ്മിറ്റിയെയാണ് തിരഞ്ഞെടുക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് പോളിറ്റ് ബ്യൂറോയെ തിരഞ്ഞെടുക്കും. പോളിറ്റ് ബ്യൂറോ സ്റാന്റിംഗ് കമ്മിറ്റിയെയും പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പരീക്ഷണാര്‍ഥത്തിലുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നിരുന്നു. തത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിലും പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ തീരുമാനം പ്രതിനിധികള്‍ പിന്തുടരുകയാണ് പതിവ്. ഉന്നത നേതാക്കളായ ചൈനീസ് പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജിയാംഗ് സെമിന്‍, നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ലീ പെങ്, സു റോഞ്ജി തുടങ്ങിയ നേതാക്കളുടെ തീരുമാനം കോണ്‍ഗ്രസ് പ്രതിനിധികള്‍ അംഗീകരിക്കുകയാണ് ചെയ്യുക.
പ്രതിനിധികള്‍ക്ക് നല്‍കിയ സ്ഥാനാര്‍ഥി ലിസ്റില്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജിയാംഗ് സെമിന്റെയും പോളിറ്റ്ബ്യൂറോ സ്റാന്റിംഗ് കമ്മിറ്റിയിലെ ഹു ജിനാതോ ഒഴികെയുള്ള അംഗങ്ങളുടെയും പേരുകളില്ല. ഹു ജിനാതോയായിരിക്കും ജിയാംഗ് സെമിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുക എന്നാണ് കരുതുന്നത്.
ചൈനീസ് പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, കേന്ദ്ര സൈനിക കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ ജിയാംഗ് സെമിന്‍ ഒഴിയുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications