Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമ വീണ്ടും

ദോഹ: അഫ്ഗാന്‍ യുദ്ധത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സൂചന. നവംബര്‍ 12 ചൊവാഴ്ച അല്‍ ജസീറ ടിവി ലാദന്റെ ശബ്ദമുള്ള ഒരു ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്തതോടെയാണ് ഒസാമ ജീവിച്ചിരിപ്പുണ്ടെന്ന് സൂചന ലഭിച്ചത്.

അറബികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരായ അനീതിയും അക്രമവും അവസാനിപ്പിച്ചില്ലെങ്കില്‍ യു എസിനെതിരെ ഇനിയും അക്രമങ്ങളുണ്ടാവുമെന്ന് ഒസാമ ടേപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബാലിയില്‍ നടന്ന തീവ്രവാദി അക്രമത്തെയും മോസ്കോയില്‍ നടന്ന ബന്ദി നാടകത്തെയും ഒസാമ നീതികരിച്ചു. ഈ രണ്ട് സംഭവങ്ങളും തങ്ങളുടെ മതത്തെ പ്രതിരോധിക്കുന്നതിനായി തങ്ങളുടെ മക്കള്‍ നടത്തിയ നീക്കങ്ങളാണെന്ന് ഒസാമ വിലയിരുത്തി.

ഇറാക്കില്‍ തങ്ങളുടെ മക്കളെ അമേരിക്ക കൊന്നൊടുക്കുന്നതിനോടും അമേരിക്കയുടെ സുഹൃത്തായ ഇസ്രേയല്‍ ചെയ്യുന്ന പ്രവൃത്തികളോടുമുളള പ്രതികരണം മാത്രമാണ് ഈ ആക്രമണങ്ങളെന്ന് ഒസാമ പറഞ്ഞു.

അമേരിക്കയുടെ സുഹൃത്തുക്കളായ രാഷ്ട്രങ്ങള്‍ക്കെതിരെ ടേപ്പില്‍ ഒസാമ ഭീഷണിയുയര്‍ത്തി. വൈറ്റ് ഹൗസില്‍ ഇരിക്കുന്നവര്‍ ഇക്കാലത്തെ ഏറ്റവും വലിയ കൊലപാതകികളാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് ഒസാമ ചൂണ്ടിക്കാട്ടി.

അതേ സമയം അല്‍ ജസീറ ടിവി സംപ്രേഷണം ചെയ്ത ടേപ്പിലെ ശബ്ദം ലാദന്റേതു തന്നെയാണോയെന്ന് യു എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+