കേരളത്തിലേയ്ക്ക് ശ്രീലങ്കന്‍ ബിസ്കറ്റും
കൊച്ചി: കേരളത്തിലേയ്ക്ക് വരുന്നത് ചൈനയില്‍ നിന്നും തായ്ലണ്ടില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഉല്പന്നങ്ങള്‍ മാത്രമാണെന്ന് ധരിച്ചെങ്കില്‍ തെറ്റി.
ഇതാ ഇന്ത്യയേക്കാള്‍ പാവപ്പെട്ട രാജ്യമായ ശ്രീലങ്കയില്‍ നിന്നും ഉല്പന്നങ്ങള്‍ കേരളത്തിലേയ്ക്ക് വരുന്നു. ഇപ്പോള്‍ കേരളത്തില്‍ എത്താന്‍ പോകുന്നത് ശ്രീലങ്കന്‍ ബിസ്കറ്റാണ്.
അന്തര്‍ ദേശീയ നിലവാരമുള്ള ബിസ്കറ്റാണത്രെ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. പേര് മാലിബാന്‍. നാഗസ്താ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിപണന മാനേജര്‍ കെ ലിംഗമൂര്‍ത്തിയാണ് ഇത് അറിയിച്ചത്. ഈ കമ്പനിയാണ് ശ്രീലങ്കയില്‍ നിന്ന് മാലിബാന്‍ ബിസ്കറ്റ് ഇറക്കുമതിചെയ്ത് കേരളത്തില്‍ വില്ക്കുന്നത്.
പല രുചിയുള്ള ബിസ്കറ്റുകളും മാലിബാനില്‍ നിന്ന് കിട്ടും. നാരങ്ങാ, ഇഞ്ചി രുചിയുള്ളവയ്ക്ക് പുറമേ ക്രീം ബിസ്കറ്റുകളും ഉണ്ടാവും. ശ്രീലങ്കയിലെ കാര്‍ഡിയാക്ക് അസോസിയേഷന്‍ ഈ ബിസ്കറ്റുകള്‍ പ്രമേഹം- ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും കഴിയ്ക്കാന്‍ കൊള്ളാമെന്ന് കണ്ടെത്തിയതാണത്രെ. ബാംഗ്ലൂരിലും ചെന്നൈയിലും ഈ ഉല്പന്നത്തിന് വളരെ നല്ല പ്രതികരണം കിട്ടിയതായും കമ്പനി പറയുന്നു.
ശ്രീലങ്ക ഈ ബിസ്കറ്റ് 47 രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നുണ്ട്.












Click it and Unblock the Notifications