നെടുങ്ങാടി: ലയന പദ്ധതി പുറപ്പെടുവിച്ചു
മുംബൈ: നെടുങ്കാടി ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച പദ്ധതി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചു.
രണ്ട് ബാങ്കുകള്‍ക്കും പദ്ധതി അയച്ചുകൊടുത്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇരുബാങ്കുകള്‍ക്കും നവംബര്‍ 30 വരെ അവരുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാം.
2003 ഫെബ്രുവരി വരെയാണ് നെടുങ്ങാടി ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കുന്നത് നെടുങ്ങാടി ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.
നെടുങ്ങാടി ബാങ്കില്‍ നിന്ന് 5000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കും. ഇതുസംബന്ധിച്ച് ബാങ്ക് ചെയര്‍മാനും കേരള റീജിയണല്‍ ഡയറക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications