ചുഴലിക്കാറ്റ്: 47 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റില്‍ പെട്ട് 47 മത്സ്യത്തൊഴിലാളികള്‍ മരിച്ചതായി കരുതുന്നു.
നവംബര്‍ 12 ചൊവാഴ്ച പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ സുബര്‍ണരേഖയില്‍ കടലില്‍ മത്സ്യബന്ധനത്തിന് ആറ് വള്ളങ്ങളും നാല് യന്ത്രവത്കൃത ബോട്ടുകളും ശക്തിയായ കാറ്റില്‍ പെട്ട് മുങ്ങുകയായിരുന്നു. ട്രോളറുകളിലും ബോട്ടുകളിലുമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കാണാതായി.
ബംഗാളിലെ ഡിഗയിലും ഡയമണ്ട് ഹാര്‍ബറിലും വള്ളങ്ങള്‍ കാറ്റില്‍ പെട്ട് മുങ്ങി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കാണാതായി.
തീരദേശസേനയുടെ ഹെലികോപ്റ്ററുകളും ബോട്ടുകളും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications